മമ്മൂട്ടിക്ക് ആദരമായൊരു ഗാനം…

സംഗീത സംവിധായകന്‍ റാം സുരേന്ദര്‍ ആണ് ‘നമ്മുടെ സ്വന്തം മമ്മൂക്ക’ എന്ന ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ജാക്ക് ന്‍ ജില്‍ എന്ന ചിത്രത്തില്‍ മൂന്ന് പാട്ടുകള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് റാം ആണ്. മമ്മൂട്ടിക്ക് ആദരമൊരുക്കുന്ന രീതിയില്‍ പാട്ട് ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഗാനമുണ്ടായതെന്ന് റാം. ‘സന്ധ്യക്ക് വിരിഞ്ഞ പൂവ് ആണ് ആദ്യമായ് കണ്ട മമ്മുക്ക പടം… അന്നു തൊട്ടെ കടുത്ത ആരാധകനുമാണ്’…റാമിന്റെ വാക്കുകള്‍. ഷൈന്‍ രായംസിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് റാം തന്നെയാണ്.