
ആവേശം സിനിമയിൽ ഫഹദ് ചെയ്തതുപോലെയുള്ള കഥാപാത്രം ചെയ്യാൻ മലയാളം ഇൻഡസ്ട്രയിൽ നിരവധി സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ദർശന രാജേന്ദ്രൻ. എന്നാൽ അത്തരം കഥാപാത്രങ്ങൾ സ്ത്രീകളെ തേടിയെത്തുന്നില്ല എന്നും ദർശന കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
“നമ്മുടെ ഇൻഡസ്ട്രിയിൽ നിരവധി സ്ത്രീകൾ ഉണ്ട്. അവർക്ക് എല്ലാം ആവേശത്തിലെ ഫഹദ് ചെയ്തതുപോലെ ഒരു കഥാപാത്രം ചെയ്യാനുള്ള കഴിവുണ്ട്. പക്ഷേ അതുപോലെ ഒരു കഥാപാത്രം സ്ത്രീകൾക്ക് കിട്ടുന്നില്ല”. ദർശന രാജേന്ദ്രൻ പറഞ്ഞു.
അതേസമയം,പര്‍ദ്ദയാണ് ദർശനയുടെ പുതിയ ചിത്രം. അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് അവതരിപ്പിക്കുന്നത്. പ്രവീൺ കന്ദ്രേഗുല ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 2നാണ് പർദ്ദ തിയേറ്ററിൽ എത്തുന്നത്. അടുത്തിടെ സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് സിനിമയുടെ റീലീസ്.