വൂള്‍ഫ് സിനിമ തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് ഹരീഷ് പേരടി

വൂള്‍ഫ് സിനിമ തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കിലാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം താരം വ്യക്തമാക്കിയത്. സിനിമയുടെ തുടക്കത്തില്‍ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാര്‍കിടയില്‍ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരന്‍ മതിയെന്ന് തീരുമാനിക്കുന്ന പുരുഷ പക്ഷ സിനിമ.ഒരു പുരുഷനില്ലാതെ സ്ത്രിക്ക് മുന്നോട്ട് പോകാനെ പറ്റില്ലെന്ന് ഉറക്കെ പറയുന്ന സിനിമ.ഈ രണ്ട് ആണ്‍ പൊട്ടന്‍മാരെയും ആ സ്ത്രീ കഥാപാത്രത്തിന് പടിയടച്ച് പുറത്താക്കാനുള്ള വഴി ഇവര്‍ക്ക് അറിയാഞ്ഞിട്ടല്ല. മലയാളത്തിലെ ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ചോറു കൊടുത്ത് വളര്‍ത്തിയ വളര്‍ത്തുനായിക്കള്‍ ഇത്തരം ചെന്നായ്ക്കളെയേ ഉണ്ടാക്കു എന്നാണ് ഹരീഷ് പോസ്റ്റില്‍ പറയുന്നത്.

 

ഫേസ്ബുക് പോസ്റ്റിന്റെ പുർണ്ണരൂപം

Wolf സിനിമ കണ്ടു.തികച്ചും സ്ത്രിവിരുദ്ധമായ സിനിമ.സിനിമയുടെ തുടക്കത്തിൽ നിലപാടുള്ള ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാർകിടയിൽ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരൻ മതിയെന്ന് തീരുമാനിക്കുന്ന പുരുഷ പക്ഷ സിനിമ.ഒരു പുരുഷനില്ലാതെ സ്ത്രിക്ക് മുന്നോട്ട് പോകാനെ പറ്റില്ലെന്ന് ഉറക്കെ പറയുന്ന സിനിമ.എല്ലാ പരിമിധികൾക്കിടയിൽ നിന്നും ലോക പോലീസിൽ ഒട്ടും മോശമല്ലാത്ത സ്ഥാനമുണ്ടാക്കിയ കേരളാ പോലീസിനെ വെറും ഊമ്പൻമാരാക്കി,വാതിൽ പടിയിൽ കാവൽ നിർത്തി,മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇടുക്കിയിൽ ജനിച്ചു വളർന്ന ആഫ്രിക്കയിലെ വേട്ടക്കാരനെ ദാവൂദ് ഇബ്രാഹിം ആക്കുന്ന സിനിമ.ഈ രണ്ട് ആൺ പൊട്ടൻമാരെയും ആ സ്ത്രീ കഥാപാത്രത്തിന് പടിയടച്ച് പുറത്താക്കാനുള്ള വഴി ഇവർക്ക് അറിയാഞ്ഞിട്ടല്ല.മലയാളത്തിലെ ആനുകാലിക പ്രസിദ്ധികരണങ്ങൾ ചോറു കൊടുത്ത് വളർത്തിയ വളർത്തുനായിക്കൾ ഇത്തരം ചെന്നായ്ക്കളെയേ ഉണ്ടാക്കു.

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വൂള്‍ഫ്.സീ 5ലാണ് ചിത്രം റിലീസ് ചെയ്തത്. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.ക്രൈം രചനകളിലൂടെ ശ്രദ്ധേയനായ ഇന്ദുഗോപന്‍ ആണ് ചിത്രത്തിന്റെ രചന.ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്.