കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് ഹരിദ്വാറില്‍ പ്രാര്‍ത്ഥനയിലിരിക്കുന്ന വില്‍ സ്മിത്ത്, വൈറലായി ഫോട്ടോ

ലോകമെമ്പാടും ഒരുപോലെ ആരാധകരുള്ള ഹോളിവുഡ് താരമാണ് വില്‍ സ്മിത്ത്. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചിരിക്കുന്ന വില്‍സ്മിത്തിന്റെ ചിത്രമാണ്
ഇപ്പോള്‍ വൈറലാവുന്നത്. ഫേസ്ബുക്ക് വാച്ച് ഷോയുടെ ചിത്രീകരണത്തിനായി ഹരിദ്വാറിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വില്‍ സ്മിത്ത് തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഒരു അഭിനേതാവിന്, പ്രത്യേകിച്ചും അയാളുടെ മനസ്സിനെ പുതിയ അര്‍ത്ഥതലത്തില്‍ എത്തിക്കാന്‍ ഈ യാത്ര സഹായിക്കും എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചത്. എന്റെ മുത്തശ്ശി പറയാറുണ്ട് ദൈവം അനുഭവങ്ങളിലൂടെയാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന്. നിറങ്ങള്‍, പ്രകൃതി ഭംഗി, വ്യത്യസ്തരായ മനുഷ്യര്‍ ഇവയെല്ലാം സമ്പന്നമാക്കിയ ഇന്ത്യയിലൂടെയുള്ള യാത്ര എന്നിലെ കലാകാരനും ലോകസത്യങ്ങളിലേക്കും പുതിയ ഒരു വെളിച്ചം പകരുന്നു എന്ന് വില്‍ സ്മിത്ത് കുറിച്ചു.