‘അണ്ണാ ബിലാൽ എപ്പോ തുടങ്ങും: എമ്പുരാനിലെ ബിലാൽ ഫാൻസിനെ കണ്ട് ഞെട്ടി ആരാധകർ

','

' ); } ?>

ബോക്സ് ഓഫീസ് റെക്കോർഡുകൾ തീർത്ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒടിടിയിലെത്തിയതിന് പിന്നാലെ ആരാധകർ സിനിമയിലെ പല ബ്രില്യൻസുകളും കണ്ടെത്തുന്നുണ്ട്. അതിൽ തന്നെ വളരെ രസകരമായ ഒരു ബ്രില്യൻസ് ഇപ്പോൾ വൈറലാണ്.

എമ്പുരാനിൽ ഒരു രംഗത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രം ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ട്. ഈ രംഗത്തിൽ അയാളുടെ പ്രൊഫൈലിൽ വരുന്ന കമന്റുകളിൽ ഒന്ന് ‘അണ്ണാ ബിലാൽ എപ്പോ തുടങ്ങും’. മമ്മൂട്ടി-അമൽ നീരദ് ചിത്രം ബിലാലിന്റെ അപ്ഡേറ്റിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് അവർ പല സിനിമാ താരങ്ങളും പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ കമന്റായി പങ്കുവെക്കാറുമുണ്ട്. അതിനെയാണ് എമ്പുരാൻ ടീം സിനിമയിൽ രസകരമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 27നായിരുന്നു എമ്പുരാൻ തിയേറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ തന്നെ സിനിമ 60 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. ആദ്യ 48 മണിക്കൂറുകൾക്കുള്ളിൽ സിനിമ 100 കോടി ക്ലബിലെത്തുകയും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി ക്ലബിലെത്തുകയും ചെയ്തു. 30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.

സിനിമയിൽ കോമഡി മാത്രമല്ല വിവാദങ്ങൾക്കും ഇപ്പോഴും ഒട്ടും കുറവില്ല. എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറിയെന്ന് പോസ്റ്റർ പങ്കിട്ട് പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീറാം പറഞ്ഞത് വലിയ വിവാദമായിരുന്നു. പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അദ്ദേഹത്തിനെതിരെ വലിയ തോതിൽ വിമർശനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തു. കുറിപ്പിൽ EMPURAAN എന്നതിന് പകരം EUPURAN എന്നാണ് പി സി ശ്രീറാം കുറിച്ചിരിക്കുന്നത്. ഇത് സിനിമയുടെ സെൻസറിങ്ങിനെക്കുറിച്ചുള്ള വിമർശനമാണോ എന്നും പലരും ചോദിക്കുന്നുണ്ട്. വിമർശനം കടുത്തതോടെ പി സി ശ്രീറാം തന്റെ പോസ്റ്റ് പിൻവലിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് എമ്പുരാൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടം കൈവരിച്ച ശേഷമാണ് ഒടിടിയിലെത്തിയിരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.

എങ്കിലും ‘എമ്പുരാൻ’ മലയാള സിനിമ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ കടന്ന ചിത്രത്തിന്റെ മൊത്തം ബിസിനസ് 325 കോടിയെ താണ്ടിയതായി അണിയറപ്രവർത്തകർ അറിയിച്ച്ചിട്ടുണ്ടായിരുന്നു. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മോഹൻലാൽ, പൃഥ്വിരാജ്, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രവും സഹിതമാണ് പോസ്റ്റർ പങ്കുവെച്ചത്.. “ഇതൊരു ചരിത്ര നിമിഷമാണ്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഈ സ്വപ്നം കണ്ടു, നിങ്ങളോടൊപ്പം തന്നെ പൂർത്തിയാക്കി,” എന്ന് മോഹൻലാൽ തന്റെ പോസ്റ്റിലൂടെ കുറിച്ചു.