അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അറിയേണ്ടതുണ്ട്

','

' ); } ?>

അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്( Hema committee report ) അറിയേണ്ടതുണ്ടെന്ന് ഡബ്ല്യു.സി.സി. വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന വിവാദമായ പശ്ചാതലത്തിലാണ് ഡബ്ല്യു.സ.സി വിശദീകരണവുമായി രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…
hema committee reportബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങള്‍ നടത്തിയ മീറ്റിങ്ങില്‍ (21-01-2022) സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു.

Also Read: പ്രഖ്യാപനത്തിനുശേഷം ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ലൂയിസ്’ എന്ന ത്രില്ലര്‍ സിനിമയില്‍, ടൈറ്റില്‍ കഥാപാത്രമായി ഇന്ദ്രന്‍സ്

കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടത് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.

hema committee report

ALSO READ: ക്രിമിനലുകളെ സംരക്ഷിക്കുന്ന,സ്ത്രി വിരുദ്ധ നിലപാടുകള്‍ തുടരുന്ന സംഘടനയില്‍ തുടരില്ല; ഹരീഷ് പേരടി