‘ഡബ്ല്യുസിസിയോട് താല്‍പ്പര്യമില്ല, വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നി’- നടി ലക്ഷ്മി മേനോന്‍

','

' ); } ?>

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ലക്ഷ്മി മേനോന്‍. വനിതാ കൂട്ടായ്മയോട് തനിക്ക് താല്‍പര്യമില്ലെന്നാണ് ലക്ഷ്മി മേനോന്റെ അഭിപ്രായം. ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്നും താരം പറഞ്ഞു. ഡബ്ല്യുസിസിയൊക്കെ നല്ലത് തന്നെയാണ്. പക്ഷേ തനിക്ക് താത്പര്യമില്ലെന്ന് പറയുന്ന ലക്ഷ്മി, എന്താണ് വിവരമില്ലാത്ത മൂവ്‌മെന്റ് എന്ന് തോന്നാന്‍ കാരണം എന്ന് ചോദിച്ചാല്‍ തനിക്കങ്ങനെ തോന്നി എന്ന് മാത്രമേ ഉള്ളുവെന്നും പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘ഡബ്ല്യൂസിസിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ താല്‍പ്പര്യമില്ല. സ്ത്രീകളുടെ സമത്വം,സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ തോന്നി എന്ന് മാത്രം.

ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷെ അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്.

ഞാന്‍ ഇത് പറഞ്ഞതുകൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും.