ഇത് ആരാധനയോ അതോ ഭ്രാന്തോ; ‘കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി’ വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം! 

','

' ); } ?>

തെന്നിന്ത്യന്‍ നായിക കയാദു ലോഹറിന്റെ പേരില്‍ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ച വെള്ളക്കുപ്പി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. കോഴിക്കോട് ലൊക്കേഷനായി കാണിച്ച് ആരാധകന്‍ എന്ന് അവകാശപ്പെടുന്ന ഒരാളാണ് നടിയുടെ ഉപയോഗിച്ച വെള്ളക്കുപ്പി മൂന്ന് ലക്ഷം രൂപ വിലയിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തത്. കുപ്പിയില്‍ അല്‍പ്പം കൂടി വെള്ളം ബാക്കിയുണ്ടെന്ന വിചിത്രമായ വിവരവും പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്.

തമിഴ് ചിത്രം ‘ഡ്രാഗണിലൂടെ’ ശ്രദ്ധനേടി തെലുങ്കിലും മലയാളത്തിലും സജീവമായ താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നാനിക്കൊപ്പമുള്ള ‘ദ പാരഡൈസ്’ ആണ്. ഇതിനിടയിലാണ് ആരാധനാ അതിരുകടന്നുള്ള ഈ സംഭവം പുറത്തുവരുന്നത്. സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ലേലത്തില്‍ പോകുന്നതും ആരാധകര്‍ വലിയവിലയ്ക്ക് സ്വന്തമാക്കുന്നതും പതിവാണെങ്കിലും, വെള്ളം കുടിച്ച കുപ്പി വില്‍പ്പനയ്ക്ക് വെച്ചത് പരിധിവിട്ട നടപടിയാണെന്നും അറപ്പും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഫാന്റസിയാണെന്നും ഒട്ടേറെപ്പേര്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, നടിയെ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം ചമച്ച വ്യാജ പ്രചരണമാകാമെന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയാണ് കയാദു ലോഹര്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ കയാദുവിന്റേതായി നിരവധി സിനിമകളാണ് ഈയ്യടുത്ത് തിയേറ്ററുകളിലെത്തിയത്. തമിഴ് ചിത്രം ഡ്രാഗണിലൂടെയാണ് കയാദു താരമാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാനിയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം ദ പാരഡൈസ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയിലേയും താരമാണ് കയാദു.

തങ്ങളുടെ പ്രിയ താരങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങളടക്കം പലതും വന്‍ വിലയ്ക്ക് ആരാധകര്‍ വാങ്ങുന്നതും, ചിലപ്പോള്‍ താരങ്ങള്‍ തന്നെ ലേലത്തിന് വെക്കുന്നതുമെല്ലാം പതിവാണ്. എന്നാല്‍ വെള്ളം കുടിച്ച കുപ്പി വില്‍ക്കാന്‍ വെക്കുന്നതൊക്കെ പരിധി വിട്ട ആരാധനയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം നടിയെ അപമാനിക്കാനുള്ള വ്യാജ പ്രചരണം മാത്രമാകാമെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *