ബാലു വർ​ഗീസിനെതിരെ യുവതിയുടെ ലൈം​ഗികാരോപണം; പ്രതികരിച്ച് സുഷിൻ ശ്യാം

','

' ); } ?>

നടൻ ബാലു വർഗീസിനെതിരെയായുള്ള വിവാദങ്ങൾക്കിടയിൽ സംഗീതസംവിധായകൻ സുഷിൻ ശ്യാം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുന്നു. ബാലു വർഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയ വാർത്തയുടെ ന്യൂസ് കാർഡ് പങ്കുവെച്ചാണ് സുഷിൻ പ്രതികരിച്ചിരിക്കുന്നത്.

നീന്തൽക്കുളത്തിൽ വെച്ച് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷയും രേഖാമൂലമുള്ള ഉറപ്പും നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ആദ്യം അബദ്ധം സംഭവിച്ചതാണെന്നാണ് ബാലു പ്രതികരിച്ചതെങ്കിലും, പിന്നീട് ഇത് ബോധപൂർവ്വമായ കടന്നുകയറ്റമാണെന്ന് ബോധ്യപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി. തന്റെ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് സമാനമായ അനുഭവങ്ങൾ മറ്റുള്ളവർക്കും ഉണ്ടായിട്ടുണ്ടെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മനസ്സിലായത്. തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ടുപോകുവാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *