സല്‍മാന്‍ ഖാന്റെ ‘ഭാരതി’നെ പിന്തള്ളി റെക്കോര്‍ഡ് കളക്ഷനുമായി മുമ്പിലെത്തിയിരിക്കുകയാണ് ഹൃത്വിക്കിന്റെയും ടൈഗര്‍ ഷ്‌റോഫിന്റെയും ‘വാര്‍’. ചിത്രത്തിന്റെ റെക്കോര്‍ഡ് ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായിരുന്ന ഹൃത്വിക് റോഷന്‍ ഗംഭീര തിരിച്ച് വരവായിരുന്നു ഈ ചിത്രത്തിലൂടെ നടത്തിയത്. ആദ്യ ദിനം തന്നെ ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
ആദ്യ ഒമ്പത് ദിവസങ്ങളില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 238.35 കോടി രൂപയാണ്. സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’ ഒമ്പത് ദിവസം കൊണ്ട് നേടിയത് 180.05 കോടി രൂപയാണ്. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ ആദ്യവാരം റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത് ഹൃത്വിക്കിന്റെ ‘വാര്‍’ ആണ്.
ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷ്രോഫും പ്രധാനവേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളുമായി ഇന്ത്യയില്‍ മാത്രം 4000 സ്‌ക്രീനുകളിലായിരുന്നു റിലീസ്.