വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തില്‍ വിറങ്ങലിച്ച്

','

' ); } ?>

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ ജി പോളിമര്‍ പ്ലാന്റിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം 13 ആയതായി റിപ്പോര്‍ട്ട്. മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. പുലര്‍ച്ചെ 2:30ന് ഉണ്ടായ ചോര്‍ച്ചയില്‍ വിഷവാതകം ശ്വസിച്ച 200റോളം പേര്‍ ചികിത്സയിലാണ്. 15 പേരുടെ നില ഗുരുതരമാണ്. സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു. ചോര്‍ച്ച അടച്ചു സഹാചര്യം നിയന്ത്രണവിധേയമാക്കി. അടച്ചിട്ടിരുന്ന ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.

വാതകച്ചോര്‍ച്ചയുടെ കാരണം വെളിവായിട്ടില്ല. വാതകം ശ്വസിച്ചവരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തവര്‍ക്ക് പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ദുരന്തത്തില്‍ പെട്ടവരുടെ ചികിത്സചിലവ് വഹിക്കുമെന്ന് എല്‍ ജി പോളിമേഴ്സ് അറിയിച്ചു. സംഭവത്തില്‍ നടുക്കമറിയിച്ച ദുല്‍ഖര്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളറിയിച്ചു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരോടുള്ള ബഹമുമാനവും അദ്ദേഹം അറിയിച്ചു.