ഷറഫുദീന്റെ രണ്ടാമത്തെ മാലാഖയെത്തി

നടന്‍ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. തനിക്കൊരു പെണ്‍കുഞ്ഞു കൂടി പിറന്നുവെന്ന് നടന്‍ ഫെയ്സ്ബുക്കിലൂടെ കുറിച്ചു. കുഞ്ഞിനെ എടുക്കുന്നൊരു ചിത്രം നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീമയാണ് ഷറഫുദ്ദീന്റെ ഭാര്യ. ദുവയാണ് മൂത്തമകള്‍. 2015ലായിരുന്നു ഷറഫുവിന്റെയും ബീമയുടെയും വിവാഹം. അജു വര്‍ഗീസ്, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, അനു സിത്താര, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങളും ഷറഫുദീന് ആശംസകള്‍ നേര്‍ന്നെത്തി.

View this post on Instagram

Blessed with a Baby girl 👧 ❤️❤️❤️

A post shared by sharafu (@sharaf_u_dheen) on