‘വാനൈ വാനൈ’…വിശ്വാസത്തിലെ പുതിയ ഗാനം കാണാം..

അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വിശ്വാസത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘വാനെ വാനെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരിഹരനും ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ടോമിച്ചന്‍ മുളകുപാടം ആണ്. ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മാന്‍ ആണ്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം. വിവേകം, വീരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.