പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രാക്ഷസന്‍ ചിത്രത്തിലെ താരം വിഷ്ണു വിശാലിന് ഗുരുത പരിക്ക്

‘രാക്ഷസന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിചനായ നടന്‍ വിഷ്ണു വിശാലിന് ‘കാടന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഗുരുതര പരിക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ
ആയിരുന്നു അപകടം. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്‍ജ്യുറിയെക്കുറിച്ച് വിഷ്ണു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരുന്നു. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ല. വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണ്”. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും പന്തുണയും വേണമെന്നും വിശാല്‍ തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

പ്രഭു സോളമന്റെ സംവിധാനത്തില്‍ ഒരുക്കുന്ന കാടന്‍ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മനുഷ്യനും ആനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. കേരളത്തിലടക്കമുള്ള സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. റാണാ ദഗുബതി ചിത്രത്തില്‍ അന്‍പതുകാരന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.. ചിത്രം ഹിന്ദിയിലൊരുക്കുമ്പോള്‍ പുല്‍കിത് സാമ്രാട്ട്, കല്‍ക്കി എന്നിവര്‍ കാടന്റെ ഭാഗമാകുന്നുണ്ട്.