
ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തി ബോക്സ് ഓഫീസിൽ വൻ വിജയം കൊയ്ത ‘ഗാട്ട ഗുസ്തി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ചെല്ലാ അയ്യാവ് സംവിധാനം ചെയ്ത ഈ ഹിറ്റ് സിനിമയുടെ ആദ്യ ഭാഗത്തിലെ നിർണായകമായ ഇന്റർവെൽ സീനിനായി ചെലവഴിച്ച വൻ തുകയെക്കുറിച്ച് നടനും നിർമാതാവുമായ വിഷ്ണു വിശാൽ ഇപ്പോൾ വെളിപ്പെടുത്തിയത് സിനിമ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മികച്ച പ്രതികരണത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്.
‘ഞങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ഒരു സീൻ ആണ് ഗാട്ട ഗുസ്തിയിലെ ഇന്റർവെൽ ഫൈറ്റ് സീക്വൻസ്. 1.3 കോടിയാണ് ആ ഫൈറ്റിനായി ചെലവായത്. കാരണം ഞങ്ങൾ അത്രയ്ക്കും കോൺഫിഡന്റ് ആയിരുന്നു. എന്റെ സിനിമയിൽ ഇത്രയും വലിയ സെറ്റോ എന്നോർത്ത് ഒരു സൈഡിൽ ഞാൻ സന്തോഷപ്പെട്ടു എന്നാൽ മറ്റൊരു ഭാഗത്ത് എനിക്ക് ഇങ്ങനെ ഒരു ഫൈറ്റ് കിട്ടിയില്ലല്ലോ എന്നും ഓർത്തു.’ വിഷ്ണു വിശാൽ പറഞ്ഞു.
വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും ഗാട്ട ഗുസ്തിയുടെ രണ്ടാം ഭാഗത്തിലുണ്ടാകുകയെന്നാണ് ടീസര്‍ നല്കുന്ന സൂചന. ആദ്യഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നയാവും രണ്ടാഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ് കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. രമ്യ കൃഷ്ണന്, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെത്തിയ പുതിയ താരങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്ർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷോണ്‍ റോള്‍ഡന്‍ ആണ് സംഗീതം. ഛായാഗ്രാഹണം കെ എം ഭാസ്കരന് ചിത്രം ജൂലൈ മൂന്നിന് തിയേറ്ററുകളില്‍ എത്തും.