വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം ‘റെഡ് റിവര്‍’

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രം ”റെഡ് റിവര്‍”പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്ദീപ് ആര്‍ ആണ്.ഒരു ദിവസം ദൈവം തന്റെ ശവകുടീരത്തില്‍ ഉറങ്ങുമ്പോള്‍ സര്‍വശക്തന്‍ മറ്റൊരാളായിരുന്നു എന്ന ടാഗോടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.