‘വെടിക്കെട്ടു’മായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി ആണ് വിഷ്ണു നായകനായെത്തി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’. സീ ഫൈവ് പ്ലാറ്റഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറായിരുന്നു.എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി’.സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ആദ്യമായ് കഥയും, തിരക്കഥയും, സംഭാഷണവുമൊരിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണന്‍.

സുബാഷ് ചന്ദ്ര ബോസ്, റെഡ് റിവര്‍, രണ്ട്, അനുരാധ ക്രൈം നമ്പര്‍ 59/2019 എന്നീ ചിത്രങ്ങള്‍ വിഷ്ണുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.മമ്മൂട്ടി ചിത്രം ഷൈലോക്കിലാണ് ബിബിന്‍ ഒടുവില്‍ വേഷമിട്ടത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് ബിബിന്റെ പുതിയ ചിത്രം.

സിനിമ പ്രേമികളെ ഏറെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു അമര്‍ അക്ക്ബര്‍ അന്തോണി. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആയിരുന്നു.അത്തരത്തില്‍ ഒരു നല്ല സിനിമയായി വെടിക്കെട്ടും മാറട്ടെ.അതുകൊണ്ട് തന്നെ പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍.