വിശാലിന്റെ ‘ചക്ര’ ഫെബ്രുവരി 19 ന്

','

' ); } ?>

വിശാല്‍ നായകനാകുന്ന ‘ചക്ര’ ഫെബ്രുവരി 19 ന് ലോകമെമ്പാടും റിലീസിനെത്തും. പുതുമുഖം എം.എസ്. ആനന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന ‘ചക്ര’ സൈബര്‍ ക്രൈം പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ ത്രില്ലറാണ്.

നേരത്തേ അണിയറക്കാര്‍ പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താല്‍ മുത്തു ശരം ഞാന്‍ ‘എന്ന വീഡിയോ ഗാനത്തിനും ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്.

സൈനിക ഓഫീസറായ നായക കഥാപാത്രമാണ് വിശാലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധാ ശ്രീനാഥ് ആണ് പോലീസ് ഓഫീസറായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുത്.

റെജീനാ കസാന്‍ഡ്രെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്‌മണ്യം ഛായാ ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.