ദൃശ്യം 2 ഗാനമെത്തി…ഒരേ പകല്‍

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 വിന്റെ ആദ്യഗാനമെത്തി. വിനായക് ശശികുമാറിന്റെ വരികളില്‍ അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത ഒരേ പകല്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സൊണോബിയ സഫര്‍ ആണ് ഗാനമാലപിച്ചത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തുകയാണ്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ?ഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്‍, മുരളി ?ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആമസോണ്‍ െ്രെപം വഴിയാണ് ചിത്രത്തിന്റെ റിലീസ്.

ഒടിടി റിലീസിന് ശേഷം തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനും അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നു. അതേസമയം ഈ നീക്കത്തിനെതിരെ ഫിലിം ചേംബര്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ആ സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തിയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.