പക്വതയുള്ള ‘സുന്ദരി’…ഷംനയുടെ പുതിയ ട്രെയിലര്‍

ഷംന കാസിം പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സുന്ദരി ട്രെയിലര്‍ റിലീസ് ചെയ്തു. വിവാഹശേഷം സുന്ദരി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും അവരുടെ പ്രതികാരവുമാണ് ചിത്രം പറയുന്നത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ ഷംന അവതരിപ്പിക്കുന്നു. കല്യാണ്‍ജി ഗൊഗനയാണ് സംവിധാനം. നിര്‍മാണം റിസ്വാന്‍. സംഗീതം സുരേഷ്. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.