
2004 ജനുവരി 14ന് പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ വിരുമാണ്ടി എന്ന കമല്‍ഹാസന്‍ ചിത്രം ബോക്‌സ്ഓഫിസ് വിജയം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പതിനേഴാം വര്‍ഷം ആമസോണ്‍ െ്രെപമിലൂടെ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുന്നു. കമല്‍ഹാസന്‍ ചിത്രം വിരുമാണ്ടിയുടെ മേക്കിങ് വിഡിയോ വൈറലാകുന്നു.
ഡ്യൂപ്പില്ലാതെ താരം കാളക്കൂറ്റനുമായി മല്ലിടുന്നതും ചിത്രീകരണത്തിനിടെയുള്ള പഴയ ദൃശ്യങ്ങളുമെല്ലാം ആരാധഖറരെ രസിപ്പിക്കുന്നതാണ്. സിനിമയുടെ സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും കമല്‍ തന്നെയായിരുന്നു. ജനുവരി 14ന് ചിത്രം ആമസോണ്‍ െ്രെപം വഴി റിലീസ് ചെയ്യും.