സമരം വേണ്ട..രാഷ്ട്രീയത്തിലേക്കില്ല.. ആരാധകരോട് രജനികാന്ത്

രജനികാന്തിന്റെ രാഷ്ട്രീയ പന്‍മാറ്റത്തെ തുടര്‍ന്ന് ചെന്നൈയില്‍ പ്രതിഷേധം തുടരുന്നതിനിടെ അത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രജനികാന്ത്. ട്വിറ്ററില്‍ പങ്കുവെച്ച ഔദ്യോഗിക പത്രക്കുറിപ്പിലാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.
‘എന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുത്. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം. എന്റെ ആരാധകര്‍ ഇത്തരത്തില്‍ എന്നെ വേദനിപ്പിക്കരുത്. എന്റെ നിസ്സഹായവസ്ഥ മനസിലാക്കണം. രാഷ്ട്രീയത്തിലേക്ക് ഞാന്‍ തിരിച്ച് വരില്ല. അതിന് എത്ര ശ്രമങ്ങള്‍ നടത്തിയിട്ടും കാര്യമില്ല.
രജനികാന്ത്’

രജനികാന്ത് തീരുമാനം മാറ്റണമെന്ന ആവശ്യവുമായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലായാണ് ആരാധകര്‍ സമരം നടത്തുന്നത്. ചെന്നൈയിലെ താരത്തിന്റെ വസതിയ്ക്ക് മുന്നില്‍ സമരം ചെയ്തിരുന്ന ആരാധകരിലൊരാള്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി. ഇതിപ്പോള്‍ നടക്കുന്ന സമരം മാത്രമാണെന്നും രജനികാന്ത് തീരുമാനം മാറ്റാത്തപക്ഷം സംസ്ഥാനത്തിലുടനീളം സമരം നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.