മലപ്പുറത്തിന്റെ നന്മ: സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരയൂ

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന് അഭിപ്രായപ്പെട്ട മനേക ഗാന്ധിക്കെതിരെ നടന്‍ ഹരീഷ് പേരടി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയുമാണെന്ന് ഹരീഷ് പറയുന്നു. മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട. സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതിയെന്ന് പറഞ്ഞാണ് ഹരീഷ് പേരടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വിണപ്പോൾ ഇവരെവിടെയായിരുന്നു..നാൽക്കാലികളെ പോലെ ഇരുകാലികൾക്കും ഇവിടെ ജീവിക്കണ്ടേ?…പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയും അല്ലാതെ മറ്റെന്താണ് ?…നെഹ്റു ആദ്യമായി മലപ്പുറത്ത് വന്നപ്പോൾ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീൻ ചാപ്പയിൽ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളർന്നത്..മലപ്പുറത്തിന്റെ നന്മ അറിയാൻ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി…മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യൻ …ഹരീഷ് പേരടി …