ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വിനോദ് ഗുരുവായൂരിന്റെ തമിഴ് ചിത്രം ഒരുങ്ങുന്നു. ‘മിഷന്‍-സി’ എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയില്‍ ആരംഭിക്കും. ജല്ലിക്കട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ജീവിത മുഹൂര്‍ത്തങ്ങളുമാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിലാണ് ആദ്യ ഷെഡ്യൂള്‍.
മിഷന്‍ സിക്ക് ശേഷം തമിഴ് ചിത്രവുമായി വിനോദ് ഗുരുവായൂര്‍
','' );
}
?>