കുഞ്ഞതിഥിയെ കാത്ത് വിനീത് ശ്രീനിവാസന്‍

വീണ്ടും അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. മകന്‍ വിഹാന്റെ രണ്ടാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് വിനീത് താന്‍ വീണ്ടും അച്ഛനാകുന്ന വിവരം ആരാധകരുമായി പങ്കു വെച്ചത്.

‘എന്റെ മകന് ഇന്ന് രണ്ട് വയസ് പൂര്‍ത്തിയാകും. അവന്റെ അമ്മ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ എനിക്ക് ഒരാളെ കൂടി നല്‍കാന്‍ പോകുന്നു. ഈ ചിത്രത്തില്‍ മൂന്നു പേരാണ് ഉള്ളത്.’ ചിത്രം പങ്കു വെച്ച് വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.