“അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം കാണുമ്പോൾ പേടിയായിരുന്നു”; വിനീത് ശ്രീനിവാസൻ

','

' ); } ?>

അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ വിനീത് ശ്രീനിവാസൻ. കൂടാതെ സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെയെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചെറുപ്പത്തിൽ തന്നെ മനസിലായ കാര്യമാണ്. സിനിമയുമായി ബന്ധപ്പെട്ടും എഴുത്തിന്റെ ഇടയിലും അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം കാണുമ്പോൾ എനിക്ക് പേടിയായിരുന്നു. സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെയെന്ന് പോലും തോന്നിയിട്ടുണ്ട്. പക്ഷേ അതും ഇന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. സംവിധാനം ചെയ്യുന്ന ടെൻഷൻ ഒഴിവാക്കാൻ അഭിനയിച്ചാൽ മാത്രം മതിയെന്ന് തീരുമാനിക്കാൻ പറ്റില്ല.”വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസാണ് ചിത്രത്തിൽ നായകനായെത്തിയത്. വലിയ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കരത്തിനായില്ല.