”വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്” ഒടിടി റിലീസായി

റോഷന്‍ ബഷീര്‍ നായകനായെത്തുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ 9 ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അത്യന്തം സ്‌റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പില്‍ വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ ആണ് റോഷന്‍ അവതരിപ്പിക്കുന്നത്.
റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ  കണ്ടുമുട്ടുന്ന ഹോജ എന്ന  ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ‘ പോപ്പ് ‘ എന്ന ലക്ഷ്യത്തിലേക്ക് എത്തിയ വിൻസെന്റ്, ആ രഹസ്യത്തിന്റ ചുരുളുകൾ അഴിക്കുന്നു. വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ത പുലർത്തുന്നു.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖില്‍ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വാണിമഹല്‍ ക്രീയേഷന്‌സ് ആണ് നിര്‍മ്മാണം. റിവഞ്ജ് ത്രില്ലെര്‍ ജോണറില്‍ ഒരുക്കിയ ഈ കഥയില്‍ വിന്‍സെന്റ് എന്ന ഹിറ്റ്മാന്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു യാത്രവേളയില്‍ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്‌സി ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. നവാഗതനായ റിയാസ് അബ്ദുല്‍റഹിം ടാക്‌സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്‌.