“കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയം”; വിനായകൻ

','

' ); } ?>

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണിതെന്നും, കോൺഗ്രസിന്റെ വിജയമല്ലെന്നും വിനായകൻ പറഞ്ഞു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിൻ്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക.’വിനായകൻ കുറിച്ചു.

ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി ഒട്ടേറെ സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പുറത്തുപോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. പേരാവൂരിൽ കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.

ഫലം പുറത്തുവന്നപ്പോൾ, പത്തുവർഷമായി ഭരിച്ച കേരളത്തിൽ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എൽഡിഎഫ് കൺവീനറുമുൾപ്പെടെ പരാജയപ്പെട്ടവരിലുണ്ട്. 102 സീറ്റുമായി യുഡിഎഫ് അധികാരം ഏറ്റെടുക്കാനൊരുങ്ങുകയാണ്.