പ്രണയ മീനുകളുടെ കടലില്‍ മുങ്ങി വിനായകന്‍.. കമല്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വിട്ട് മമ്മൂക്ക…

ലക്ഷ ദ്വീപിന്റെ പശ്ചാത്തലത്തില്‍ വിനായകനെ നായകനാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മമ്മൂട്ടി പുറത്ത് വിട്ടു. 31 വര്‍ഷത്തിനു ശേഷം കമലും തിരക്കഥാകൃത്ത് ജോണ്‍ പോളും ഒന്നിക്കുന്ന ചിത്രം കടലിലെ ദ്വീപ് ജീവിതം വരച്ച് കാട്ടുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ഒരു കടല്‍ സ്രാവിനെ വിനായകന്‍ വേട്ടയാടുന്ന സാഹസിക രംഗങ്ങളാണ് ടീസറില്‍ അവതരിപ്പിച്ചിച്ചിട്ടുള്ളത്. ചിത്രത്തില്‍ ദിലീഷ് പോത്തനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ പൂജ ചടങ്ങിലും മ്മൂട്ടിയായിരുന്നു മുഖ്യാതിഥി.

ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങി ഒരു പിടി പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്. സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍ എന്നിവര്‍ നിര്‍വഹിക്കും.