വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കദരംകൊണ്ടാന്‍’ ട്രെയ്‌ലര്‍ കാണാം..

ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘കദരംകൊണ്ടാന്‍’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിക്രമിന്റെ പ്രകടനം തന്നെയാണ് ട്രെയ്‌ലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. രാജേഷ് എം സില്‍വയാണ് കദരംകൊണ്ടാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷര ഹാസന്‍ നായികയാവുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും ലെനയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടന്‍ നാസറിന്റെ മകന്‍ അബി നാസറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജൂലായ് 19നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് സിനിമയുടെ നിര്‍മ്മാണം. കദരം കൊണ്ടാന് പുറമെ ധ്രുവനച്ചത്തിരം,മഹാവീര്‍ കര്‍ണ തുടങ്ങിയ സിനിമകളും വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.