ഉലക നായകന് വ്യത്യസ്തമായ പിറന്നാളാശംസയുമായി ചിയാന്‍ വിക്രം….വീഡിയോ കാണാം

','

' ); } ?>

ഉലക നായകന്‍ കമല്‍ ഹാസന്റെ പിറന്നാളാണിന്ന്. അദ്ദേഹത്തിന് വ്യത്യസ്തമായ വീഡിയോയിലൂടെ പിറന്നാളാശംസിച്ചിരിക്കുകയാണ് ചിയാന്‍ വിക്രം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുന്നുണ്ട്. സിനിമയുടെ അണിയറ
പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ‘ഹാപ്പി ബര്‍ത് ഡേ കമല്‍ സാര്‍’ എന്ന് ടീമിനൊപ്പം ചിയാന്‍ ആശംസയറിയിക്കുന്നത്.

കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. രാജേഷ് എം സെല്‍വയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കമലും വിക്രവും ഒന്നിക്കുന്നത് ആരാധകരെ സംബന്ധിച്ചടുത്തോളം ആഹ്ലാദകരമാണ്.ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. പൂജ കുമാര്‍ ആണ് നായികയായെത്തുന്നത്‌.