വിക്രമിനായി ശ്രുതി ഹാസന്‍ പാടി, ഗാനം പുറത്തുവിട്ടു

കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാനില്‍ നടി ശ്രുതി ഹാസന്‍ ആലപിച്ച ഗാനം പുറത്തുവിട്ടു. ഷാബിറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ജിബ്രാനാണ്.

വിക്രമിന്റെ 56ാമത്തെ ചിത്രമാണ് ‘കദരം കൊണ്ടാന്‍’.ഡോണ്ട് ബ്രീത്തി’ന്റെ തമിഴ് പതിപ്പാണ് ചിത്രം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘കദരം കൊണ്ടാന്‍’. ചിത്രത്തില്‍ കമലഹാസന്റെ മകള്‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്.

ഗാനം കാണാം..