ബോളിവുഡ് നടന്‍ വിജു ഖോട്ടെ അന്തരിച്ചു

ബോളിവുഡ് നടന്‍ വിജു ഖോട്ടെ (78)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഷോലെയിലെ കാലിയ എന്ന കൊള്ളക്കാരന്റെ വേഷത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

കുറച്ചുനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. ഷോലെയിലെ ‘കാലിയ’ക്ക് പുറമെ അന്ദാസ് അപ്‌ന അപ്‌നയിലെ റോബര്‍ട്ട് എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖയാത്ത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഹിന്ദിയിലും മറാത്തിയിലുമായി വിജു ഖോട്ടെ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിശബ്ദസിനിമയുടെ കാലത്ത് സജീവമായിരുന്ന നടന്‍ നന്ദു ഖോട്ടെയുടെ മകനാണ് അദ്ദേഹം. നടി ശുഭ ഖോട്ടെ സഹോദരിയാണ്. ടെലിവിഷന്‍ ഷോയായ സബാനിലും അഭിനയിച്ച വിജു ഖോട്ടെ മറാത്തി നാടകവേദിയില്‍ സജീവമായി നിന്ന ശേഷമാണ് ചലച്ചിത്രരംഗത്തെത്തിയത്.