യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടി’ന്റെ ട്രെയിലര്‍. അങ്കമാലി ഡയറീസ്’, ‘ഈമയൗ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ജല്ലിക്കട്ട്. ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
എസ്. ഹരീഷും ആര്‍. ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കട്ടിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ ആദ്യ വാരം ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.