
വിജയ് സേതുപതിക്ക് മുത്തം നല്‍കി വിജയ്.മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് പ്രേക്ഷകരെ ആവേശത്തിലാക്കി നടന്‍ വിജയ് സേതുപതിക്ക് മുത്തം നല്‍കിയത്. സനേഹത്തോടെ അങ്ങേക്ക് മുത്തം നല്‍കിയ സേതുപതിക്ക് തിരികെ നല്‍കാമോ എന്നായിരുന്ന അവതാരിക വിജയോട് ചോദിച്ചിരുന്നത്.ഉടന്‍ തന്നെ വിജയ് സ്‌റ്റേജില്‍ നിന്നിറങ്ങി വിജയ് സേതുപതിയുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ച് മുത്തം നല്‍കുകയായിരുന്നു.മാസ്റ്റര്‍ സിനിമയുടെ പാക്ക്അപ്പ് ദിവസം സേതുപതി വിജയ്ക്ക് നല്‍കിയ സ്‌നേഹചുബനം സാമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
വിജയ് സേതുപതി തന്റെ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ സമ്മതിച്ചതില്‍ ആശ്ചര്യമുണ്ടെന്നും വിജയ്
ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു.വേദിയില്‍ സിഎഎയ്ക്ക് എതിരെയും വിജയ് ശബ്ദമുയര്‍ത്തി. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന്‍ നിര്‍ബന്ധിക്കുകയല്ല വേണ്ടതെന്ന് വിജയ് പറഞ്ഞു.അക്രമങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുമെന്നും സത്യം മാത്രം പറയേണ്ടുന്ന സാഹചര്യത്തില്‍ ചിലപ്പോഴൊക്കെ നിശബ്ദനായി ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.വിജയ് നായകമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നു.ആന്‍ഡ്രിയ ജെര്‍മിയും മാളവിക മോഹനനുമാണ് ചിത്രത്തിലെ നായികമാര്‍.സത്യന്‍ സൂര്യന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം.എഡിറ്റിങ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജാണ്.നാസര്‍,അരുണ്‍ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.