തെന്നിന്ത്യന്‍ താര റാണി തൃഷയ്ക്ക് ഇന്ന് ജന്മദിനം.. പിറന്നാള്‍ സമ്മാനം നല്‍കി വിജയ് സേതുപതി..

’96’, ‘വിനൈനാണ്ടി വരുവായ’ എന്നീ ചിത്രങ്ങളലൂടെ പ്രേക്ഷകമനം കീഴടക്കിയ തെന്നിന്ത്യന്‍ താരമാണ് തൃഷ. തൃഷ ഇന്ന് തന്റെ 36ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ എല്ലാവരേക്കാളും മികച്ച ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിക്കൊണ്ടാണ് തൃഷയുടെ 96 എന്ന ചിത്രത്തിലെ സഹനടന്‍ വിജയ് സേതുപതി രംഗത്തെത്തിയിരിക്കുന്നത്. തൃഷ പ്രധാന കഥാപാത്രമായെത്തുന്ന പരമദം വിളയാട്ടിന്റെ ട്രെയ്‌ലര്‍ തൃഷക്ക് സമ്മാനിച്ചുകൊണ്ടാണ് വിജയ് സേതുപതി ജന്മദിനാശംസകള്‍ നേര്‍ന്നത്.

96ന് ശേഷം പേട്ടയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ രജനീകാന്തിനൊപ്പം നായികയുടെ വേഷത്തിലാണ് തൃഷ പേട്ടയിലെത്തിയത്. ഇപ്പോള്‍ തൃഷ തന്റെ അറുപതാമത്തെ ചിത്രമാണ് പരമദം വിളയാട്ട്. തിരജ്ഞാനമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.