ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി; സൂപ്പര്‍ഡീലക്‌സിന്റെ ലൊക്കേഷന്‍ വീഡിയോ

വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാര രാജ ഒരുക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ‘സൂപ്പര്‍ ഡീലക്‌സി’ലെ വിജയ് സേതുപതിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത് ആ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ഒരു വീഡിയോ ആണ്.

സാരിയുടുത്ത് ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ നില്‍ക്കുന്ന വിജയ് സേതുപതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. സൂപ്പര്‍ ഡീലക്‌സ് അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തും.