വിജയ് സേതുപതി നായകനാകുന്ന മലയാള ചലച്ചിത്രം; 19(1)(എ) ഫസ്റ്റ് ലുക്ക്

','

' ); } ?>

ഇന്ദു വി.എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി നായകാനായെത്തുന്ന ആദ്യ മലയാള ചിത്രം 19(1)(എ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്ന വിക്രമാണ് വിജയ് സേതുപതിയുയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്താനം എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. വിജയ് സേതുപതി നായകനായി എത്തുന്ന തമിഴ് ചിത്രം മാമനിതന്‍ ജൂണ്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വൈഎസ്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍ കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേര്‍ന്ന് നിര്‍മിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതന്‍’. ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, റമ്മി, പുരിയാത പുതിര്‍, ഒരു നല്ല നാളെ പാത്ത് സൊല്‍റേന്‍, സീതാക്കാതി, സൂപ്പര്‍ ഡീലക്സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് മാമനിതന്‍.