പ്രിയന്‍ ഓട്ടം തുടങ്ങിയോ ?

ഷറഫുദീനന്‍ പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് പ്രിയന്‍ ഓട്ടത്താലാണ്. സൈറ ബാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ് .ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജീവിതത്തില്‍ സദാ ഓടികൊണ്ടിരിക്കുന്ന പ്രിയന്‍ എന്ന കഥാപാത്രത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

പ്രിയന്റെ ജീവിത്തിലെ ഒരു ദിവസമാണ് സിനിമ കാണിക്കുന്നത്. പ്രിയന്‍ സഞ്ചരിക്കുന്ന വഴികളിലൂടെ പ്രേക്ഷകനേയും സഞ്ചരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. ഓരോ കഥാപാത്രങ്ങളും അവരവരുടെ റോളുകള്‍ നല്ലാ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഷറഫുദീന്‍ ഭംഗിയായി തന്നെ പ്രിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

നമ്മള്‍ പൊതുവെ ജീവിച്ചു വരുന്ന സിസ്റ്റത്തില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ അതിലെ എല്ലാ കാര്യങ്ങളെയും അഡ്ജറ്റ് ചെയ്ത് സഹിച്ച് മുന്നോട്ട് പോകുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയില്‍ കണ്ടപോലെ തോന്നി. അതുപോലെ ബിജു സോപാനം കൈകാര്യം ചെയ്യുന്ന കഥാപാത്രത്തെയും ,ആ കഥാപാത്രം പറഞ്ഞുവെയ്ക്കുന്നകാര്യങ്ങളെയും ഒരു കോമിഡി രൂപത്തിലേക്ക് മാത്രമായി ഒതുക്കാന്‍ സിനിമ ശ്രമിച്ച പോലെയാണ് തോന്നി.

നൈല ഉഷ, അപര്‍ണ ദാസ് ,ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആര്‍ ജെ, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.്അതുപോലെ ചിത്രത്തിലെ പാട്ടുകള്‍ സിനിമ കാണുന്നതിനപ്പുറം ഓര്‍ത്തുവെയ്ക്കാമനുളളതായി തോന്നിയില്ല.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് തിരക്കഥ എഴുതുന്നത്. ‘ചതുര്‍മുഖ’ത്തിന് ശേഷം ആദ്യമായി ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. സൈറ ബാനു’വാണ് ആന്റണി സോണി അവസാനമായി സംവിധാനം ചെയ്ത ചിത്രം. ‘പ്രേമം’ സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വര്‍മ, പ്രജീഷ് പ്രേം, വിനായക് ശശികുമാര്‍ എന്നിവരാണ് ‘പ്രിയന്‍ ഓട്ടത്തിലാണി’ലെ പാട്ടുകളെഴുതിയിരിക്കുന്നത്.