വിജയ്‌സേതുപതി ചിത്രം 96 തെലുങ്കിലേക്ക്

വിജയ്‌സേതുപതി നായകനായ പുതിയ ചിത്രം 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. നാനിയും സാമന്തയുമാണ് നായികാ നായകന്മാരാകുന്നത്. ദില്‍ രാജുവാണ് 96ന്റെ തെലുങ്ക് റീമേക്ക് ചെയ്യുന്നത്‌. ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. നാനിയും സാമന്തയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന 96 ഒരു പ്രണയ കഥയാണ് പറയുന്നത്. സി.പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ തൃഷയാണ് നായിക. വിജയ് സേതുപതി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെയും തൃഷ ടീച്ചറുടെയും വേഷത്തിലാണ് എത്തുന്നത്. നായക കഥാപാത്രത്തിന്റെ സ്‌കൂള്‍ കാലം മുതല്‍ 96 വയസുവരെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.