വിജയ് സേതുപതിയുടെ നായികയായി നിത്യ മേനോന്‍, മലയാള ചിത്രം ഒരുങ്ങുന്നു

മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിന് ശേഷം മക്കള്‍ സെല്‍വം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്.നവാഗതയായ ഇന്ദു വി എസ് ആണ് ചിത്രം ഒരുക്കുന്നത്.വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് നിത്യ മേനോന്‍ ആണ്.

ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരികരണം പൂര്‍ണമായും കേരളത്തിലായിരിക്കും. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.