“വിജയ് എനിക്കെന്നും ചേട്ടൻ, എന്നെ കുട്ടി ദളപതി എന്ന് വിളിക്കരുത്”; ശിവകാർത്തികേയൻ

','

' ); } ?>

ഗോട്ട് എന്ന സിനിമയ്ക്ക് ശേഷം വിജയ്‌യുടെ സ്ഥാനത്തേക്ക് ശിവകാർത്തികേയൻ എത്തുമെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ. താൻ ഒരിക്കലും വിജയ്‌യുടെ സ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്ന് ശിവ കാർത്തികേയൻ വ്യക്തമാക്കി. കൂടാതെ അദ്ദേഹം എപ്പോഴും ‘അണ്ണൻ’ മാത്രമാണെന്നും താൻ അദ്ദേഹത്തിന്റെ അനിയൻ ആണെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു. ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമ ‘മദ്രാസി’യുടെ പ്രമോഷൻ പരിപാടിയിലാണ് താരം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

‘അടുത്ത ദളപതി’, ‘കുട്ടി ദളപതി’, ‘ധിടീർ ദളപതി’ എന്നൊക്കെ ചിത്രീകരിക്കുന്നു എന്ന് ചിലർ വിമർശിച്ചു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എപ്പോഴും ‘അണ്ണൻ’ മാത്രമാണ്, ഞാൻ എപ്പോഴും അദ്ദേഹത്തിൻ്റെ ‘തമ്പിയും’ ആണ്. അദ്ദേഹത്തിന് ശേഷം ആ സ്ഥാനത്തേക്ക് വരണം എന്ന് വിചാരിക്കുന്ന ആളല്ല ഞാൻ’. ശിവ കാർത്തികേയൻ പറഞ്ഞു.

‘എനിക്ക് അദ്ദേഹത്തിന്റെ ഫാൻസിനെ സ്വന്തമാക്കണമെന്ന ചിന്തയുണ്ട് എന്ന തരത്തിലുള്ള ട്രോളുകളും ഉണ്ട്, ആർക്കും ആരുടേയും ഫാൻസിനെ വശത്താക്കാനൊന്നും സാധിക്കില്ല. ആരാധകർ ഒരു പവർ ആണ്. വിജയ് സാർ അവസാന ചിത്രം ചെയുന്നു അത് കഴിഞ്ഞു പെതുസേവനം നടത്തുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫാൻസും കൂടെ പോകുകയാണ് ചെയ്തിരിക്കുന്നത്,’ ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം പുറത്തിറങ്ങിയ ‘ഗോട്ട്’ എന്ന ചിത്രത്തിൽ ഒരു നിർണായക ഘട്ടത്തിൽ തോക്ക് വിജയ് ശിവകർത്തികേയൻ കൈമാറുന്ന സീൻ വൈറലായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇറങ്ങിയ ശിവകാർത്തികേയന്റെ അമരൻ ബോക്സ് ഓഫീസ് ഹിറ്റ് അടിക്കുകയൂം ചെയ്തിരുന്നു. പിന്നാലെയാണ് ചർച്ചയ്ക്ക് വഴിമാറിയ ട്രോളുകളും വിമർശനങ്ങളും ഉയരുന്നത്.

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിന്‍റെ ട്രെയ്‌ലർ കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗോട്ട് എന്ന സിനിമയ്ക്ക് ശേഷം വിജയ്‌യുടെ സ്ഥാനത്തേക്ക് എത്താൻ പോകുന്നത് ശിവകാർത്തികേയൻ ആകുമെന്ന തരത്തിൽ സോഷ്യൽ മിഡിയയിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു.