
നടൻ ശിവകർത്തികേയനെതിരെ രൂക്ഷ വിമർശനവുമായി വിജയ് ആരാധകർ. വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും സമ്മർദ്ദം കാരണം പരാശക്തിയുടെ റിലീസ് 10-ാം തിയതിയിലേക്ക് മാറ്റിയതാണ് വിമർശനത്തിന് കാരണം. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. ജനുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന പരാശക്തി ജനുവരി 10ലേക്ക് മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് വന്നത്. പിന്നാലെയാണ് വിമർശനം.
‘ഡിഎംകെ നീച ശക്തികളാണെ’ന്ന വിജയിയുടെ വിമർശനം തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പരാശക്തി കൂടി വരുന്നത്. ജനനായകന്റെ തിയറ്ററുകളുടെ എണ്ണം കുറക്കാനാണെന്നാണ് ആക്ഷേപം. ശിവകാർത്തിയേകന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് പരാശക്തി. ഈ സിനിമയുടെ നിർമാതാവ് കരുണാനിധിയുടെ കുടുംബാഗമായ ആകാശ് ഭാസ്കർ ആണ്. അവരുടെ ഡോൺ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. വിതരണം ചെയ്യുന്നത് ഉദയ നിധി സ്റ്റാലിന്റെ മകൻ ഇൻമ്പ നിധിയുടെ നേതൃത്വത്തിലുള്ള റെഡ് ജയൻ മൂവീസ് ആണ്. 1960കളിൽ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോപവുമായി ബന്ധപ്പെട്ട രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണ് പരാശക്തി.
പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള വിജയിയുടെ വിടവാങ്ങൽ ചിത്രമാണ് ജനനായകൻ. ഇതിനോടകം വലിയ പ്രതീക്ഷ ഉണർത്തിയിരിക്കുന്ന ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളിൽ എത്തും.