ആട് 3യിൽ ഒരു ക്രിയേറ്റീവ് തീരുമാനം എടുത്തിട്ടുണ്ട്, അതായിരിക്കും ചിത്രത്തിലെ പ്രധാന സർപ്രൈസ്”; വിജയ് ബാബു

','

' ); } ?>

ആട് 3യിൽ മമ്മൂട്ടിയുടെ കാമിയോ ഉണ്ടാകുമെന്ന വാർത്തകളിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. സ്ക്രിപ്റ്റിൽ അങ്ങനെ ഒരു കഥാപാത്രമുണ്ടെന്നും, അവസാനത്തേക്കാണ് അത് ഷൂട്ട് ചെയ്യാൻ വച്ചിരുന്നതെന്നും വിജയ് ബാബു പറഞ്ഞു. കൂടാതെ ചിത്രത്തിൽ തങ്ങൾ ഒരു ക്രിയേറ്റീവ് തീരുമാനം എടുത്തിട്ടുണ്ടെന്നും, അതായിരിക്കും തങ്ങളുടെ പ്രാധാന സർപ്രൈസെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

“അങ്ങനെ ഞാനും കേട്ടിരുന്നു. സ്ക്രിപ്റ്റിൽ അങ്ങനെ ഒരു കഥാപാത്രമുണ്ട്. അവസാനത്തേക്കാണ് അത് ഷൂട്ട് ചെയ്യാൻ വച്ചിരുന്നത്. പ്രധാനപ്പെട്ട കഥാപാത്രമാണെങ്കിലും സ്ക്രീൻ സ്പേസ് കുറവാണ്. മമ്മൂട്ടി എന്ന ഇതിഹാസ നടനെ ‘ആട്’ എന്ന ചിത്രത്തിലേക്ക് കൊണ്ടുവരുമ്പോൾ അതിന് ഒരു ലോജിക്ക് വേണം. അദ്ദേഹത്തോട് ഈ കാര്യം അവതരിപ്പിക്കുമ്പോൾ വിശ്വാസയോഗ്യമായിരിക്കണം.” വിജയ് ബാബു പറഞ്ഞു.

“പിന്നെ, ആ സമയത്താണ് മമ്മൂക്ക ചികിത്സയ്ക്ക് പോകുന്നത്. ‘പേട്രിയറ്റി’ൻ്റെ ഷൂട്ടിങ് കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് വേറെ പല പേരുകളും ആലോചിച്ചു. പിന്നെയാണ് ഞങ്ങൾ ആലോചിച്ചത് ‘ആട്’ എന്ന് പറയുമ്പോൾ ആളുകൾ വിചാരിക്കുന്നത് അതായിരിക്കില്ല. അപ്പോൾ ഞങ്ങൾ ഒരു ക്രിയേറ്റീവ് തീരുമാനം എടുത്തു. അതായിരിക്കും ഞങ്ങളുടെ പ്രധാന സർപ്രൈസ്.” വിജയ് ബാബു കൂട്ടിച്ചേർത്തു.

മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എപ്പിക് ഫാൻ്റസി ചിത്രം ‘ആട് 3’യുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റ് അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇ ‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ‘ആട് 3’ എത്തുന്നത്. ഫാൻ്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. ജയസൂര്യ (ഷാജി പാപ്പൻ), വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (സാത്താൻ സേവ്യർ), സൈജു കുറുപ്പ് (അറക്കൽ ബാപ്പു ), ഇന്ദ്രൻസ് (പി.പി. ശശി ), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ് ), വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം അലിയ ബോൺ എന്ന വിദേശ താരവും എത്തുന്നുണ്ട്.

50 കോടി രൂപയോളം മുതൽമുടക്കിലാണ് ചിത്രം എത്തുന്നതെന്നാണ് നിർമാതാവ് വിജയ് ബാബു പറഞ്ഞത്. പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്ക് സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകം. മാർച്ച് 19നാണ് ‘ആട് 3’ തിയേറ്ററുകളിലേക്ക് എത്തുന്നത്.