നടന്‍ വിജയ്‌യുടെ വീടിനുനേരെ ബോംബ് ഭീഷണി. ഇതേ തുടര്‍ന്നു വീടിനു പൊലീസ് സുരക്ഷ ശക്തമാക്കി. വിജയ്‌യുടെ സാലി ഗ്രാമത്തിലുള്ള വീട്ടിലാണ് ബോംബ് വെച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണു പൊലീസ് സുരക്ഷ ശക്തമാക്കിയത്.
വിജയ്‌യുടെ മാതാപിതാക്കള്‍ താമസിക്കുന്നത് സാലിഗ്രാമത്തിലുള്ള വീട്ടിലാണ്. വിജയ്‌യുടെ പിതാവിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിജയ്‌യുടെ പനയ്യൂരിലുള്ള വീട്ടിലും അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. ചെന്നൈയിലുള്ള ഒരു യുവാവാണ് പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിജയ്‌യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അത് ഏതുസമയത്തും പൊട്ടുമെന്നുമാണ് അജ്ഞാതന്‍ ഫോണിലൂടെ പറഞ്ഞത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.