ജയിലർ 2 വിലൂടെ തിരിച്ചുവരവിനൊരുങ്ങി വിദ്യാബാലൻ; കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന വേഷമെന്ന് റിപ്പോർട്ടുകൾ

','

' ); } ?>

തമിഴിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി വിദ്യാബാലൻ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിൻ്റെ രണ്ടാം ഭാഗത്തിലൂടെയാണ് വിദ്യയുടെ തിരിച്ചു വരവ്. ചിത്രത്തിൽ കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന വേഷമാണ് വിദ്യയ്ക്കെന്നാണ് റിപ്പോർട്ടുകൾ. 2024ൽ റിലീസ് ചെയ്‌ത ‘ഭൂൽ ഭുലയ്യ’ മൂന്നാം ഭാഗത്തിനു ശേഷം വിദ്യ അഭിനയിക്കുന്ന ചിത്രം കൂടിയാകും ‘ജയിലർ 2’.

അടുത്തിടെയാണ് ജയിലർ 2 ന്റെ ടീമിൽ വിദ്യ ഔദ്യോഗികമായി ജോയിൻ ചെയ്യുന്നത്., തിരക്കഥ കേട്ടപ്പോൾ തന്നെ വിദ്യക്ക് ഭയങ്കര ഇഷ്ടം ആയെന്നും ശക്തമായ ഒരു വേഷം ജയിലറിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയതിൽ നന്ദി പ്രകടിപ്പിച്ചതായാണ് വാർത്ത. 2026 ഓഗസ്റ്റ് പതിനാലിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അജിത് കുമാറിനൊപ്പം അഭിനയിച്ച ‘നേർകൊണ്ട പാർവൈ’യാണ് തമിഴിൽ വിദ്യ അവസാനമായി വേഷമിട്ട ചിത്രം.2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ‘ജയിലറി’ലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആഗോള ബോക്സ് ഓഫിസിൽ 600 കോടിയിലേറെയാണ് ചിത്രം നേടിയത്.

അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതസംവിധാനം. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്‌മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ജയിലർ 2 ൽ രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രം ആയിട്ടാണ് എത്തുന്നത്. മോഹൻലാൽ, ശിവ രാജ്കുമാർ, നന്ദമുരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുടെ അതിഥി വേഷങ്ങൾ ചിത്രത്തിന് കൂടുതൽ സ്വീകാര്യത നൽകും. 2025 മാർച്ച് 10 ന് ആണ് ചെന്നൈയിൽ ജയിലർ 2 ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്, പാലക്കാട്, ഗോവ എന്നിവിടങ്ങളിലായി ആയിരുന്നു ഷൂട്ടിംഗ്., പ്രധാന ആക്ഷൻ സീക്വൻസുകളും 2025 ഡിസംബർ വരെ കൂടുതൽ രംഗങ്ങളും ചിത്രീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.