ഷെയിന്‍ നിഗം ചിത്രം ‘വെയില്‍’ റിലീസ് മാറ്റി

ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെയിലിന്റെ റിലീസ് മാറ്റി.താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നത്.ജനുവരി 28 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ്ങ്. 2019ല്‍ പുറത്തിറങ്ങിയ വലിയപെരുന്നാളാണ് അവസാനമായി പുറത്തിറങ്ങിയ ഷെയിന്‍ നിഗം ചിത്രം.

ഷെയിന്‍ നിഗമും രേവതിയും പ്രധാന വേഷങ്ങളിലെത്തിയ ഭൂതകാലം എന്ന ചിത്രം അടുത്തിടെയായാണ് റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ അഭിനയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദും പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്. ഡിപ്രെഷന്‍, ഇന്‌സോമിനിയ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

അമൃത ടി വി യുടെ ഡാന്‍സ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിന്‍ കടന്നുവരുന്നത്. താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായാണ് ഷെയിന്‍ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്‍ന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു. പിന്നീട് സൈറ ബാനു,ഈട,കുംബളങി നൈയ്റ്റ്സ്,ഇഷ്‌ക്,ഓള്‍,വലിയപെരുന്നാള്‍ എന്നി ചിത്രങ്ങളില്‍ നായകനായെത്തി.

ഉല്ലാസം,കുര്‍ബാനി,ബര്‍മൂഡ, തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങു.