കൊവിഡിന് ശേഷം കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യയുടെ വെളളം.ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ജനുവരി 22ന് ആണ് വെളളം റിലീസിനെത്തുന്നത്.
സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്.മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.
ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ബിജിപാലാണ് സംഗീതം നല്‍കിയത്.
സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.