‘മാസ്റ്റര്‍’ എച്ച്ഡി പതിപ്പ് ചോര്‍ന്നു

','

' ); } ?>

തീയറ്ററില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന മാസ്റ്ററിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നു. തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകളിലാണ് എച്ച്ഡി പതിപ്പ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളില്‍ പടം കണ്ടു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ റിലീസിന് മുന്‍മ്പ് വ്യാജ പതിപ്പ് ഇറങ്ങിയതിന് മദ്രാസ് ഹൈക്കോടതി ഇടപെട്ട് 400 ഓളം വ്യാജ സൈറ്റുകള്‍ നിരോധിച്ചിരുന്നു.വിജയ്യുടെ ഇന്റട്രോ സീന്‍, ക്ലൈമാക്സ് സീനുകള്‍ എന്നിവയായിരുന്നു ചോര്‍ന്നത്. ‘മാസ്റ്ററി’ന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്ചി ആയിരുന്നു ചിത്രം ചോര്‍ന്ന വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ചോര്‍ന്ന രംഗങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അവ ഷെയര്‍ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് ട്വീറ്റില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.