‘വീകം’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

','

' ); } ?>

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിക്കുന്ന  ‘വീകം’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്യതത്.ഷീലു എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘വീകം’. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും വില്ല്യം ഫ്രാന്‍സിസ് സംഗീതവും ഹരീഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഫാമിലി ത്രില്ലര്‍ ആയി അണിയിച്ചൊരുക്കുന്ന ചിത്രം ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കും.പൃഥ്വിരാജ്, ജോജു ജോര്‍ജ്ജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അബാം മൂവീസിലെ തന്നെ ചിത്രമായ സ്റ്റാര്‍ റിലീസിന് ഒരുങ്ങുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയാണ് ‘സ്റ്റാര്‍’.ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’.ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.